Loading...
+91 9288003324

കർക്കിടകമാസവും ആരോഗ്യവും

വിശ്വാസപരവും ആരോഗ്യപരമായും നിരവധി പ്രത്യേകതകള്‍ ഉള്ള മലയാള മാസമാണ് കർക്കിടകം. പൊതുവെ പഞ്ഞമാസം എന്നാണ് അറിയപ്പെടുന്നതെങ്കിലും ആരോഗ്യ പരിപാലനത്തിന് ഏറെ ചേര്‍ന്നൊരു മാസമാണിതെന്നു പറയാം. കാലാവസ്ഥയും ശരീര ബലവും രോഗങ്ങളും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്ന മാസമാണിത്. പണ്ടുകാലം മുതൽ കാരണവന്മാര്‍ പിന്‍തുടര്‍ന്നു പോന്നിരുന്ന ചില ആരോഗ്യ ചിട്ടകളുണ്ട്.

കർക്കിടകമാസത്തിൽ അതിരാവിലെ എഴുന്നേല്‍ക്കുന്നതും നേരത്തെ ഉറങ്ങുന്നതും ആരോഗ്യത്തിന് ഏറെ മികച്ചതാണ്. ആയുര്‍വേദ എണ്ണകള്‍, തേങ്ങ വെന്ത വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് കുളിക്കുന്നതിനും, കുളി കഴിഞ്ഞ ശേഷം രാസ്‌നാദി പൊടി ഉപയോഗിക്കുന്നതും നീരിറക്കം തടയാനും തലവേദന പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വളരെ നല്ലതാണ്.

കർക്കിടകത്തിൽ ദേഹരക്ഷയുടെ ഗുണങ്ങൾ വർഷം മുഴുവനും നീണ്ടുനിൽക്കുന്നവയാണ്. അതിൽ പ്രധാനം കർക്കിടകക്കഞ്ഞി തന്നെ.

കർക്കിടകമാസത്തിൽ തയ്യാറാക്കുന്ന കർക്കിടകക്കഞ്ഞി വളരെ പ്രസിദ്ധമാണ്.രാവിലെയും രാത്രിയും ചെറു ചൂടോടെ ഇവ കഴിക്കാം.ശരീരപുഷ്ടിക്കും ആരോഗ്യത്തിനുമായി വിവിധ ഔഷധ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നവയാണിവ. കീഴാര്‍നെല്ലി, തഴുതാമ, തുളസിയില,നിലംപരണ്ട, തവര, മുക്കുറ്റി, നികതകം കൊല്ലി, തൊട്ടാവാടി, കുറുന്തോട്ടി, ചെറുകടലാടി തുടങ്ങിയവയ ഉപയോഗിച്ചാണ് കഞ്ഞി പാകം ചെയ്യുന്നത്.

മാറുന്ന ജീവിത സാഹചര്യത്തിലും സമയമില്ലായ്‌മയിലും ഓടുന്ന പുതുതലമുറയ്ക്ക് ഇവ തനതായ രീതിയിൽ ഉണ്ടാക്കി കഴിക്കാൻ ഏറെ പ്രയാസമാണ്. അതിനാൽ നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന കർക്കിടകക്കഞ്ഞിക്കിറ്റ് മാർക്കറ്റുകളിൽ ലഭ്യമാണ്. ഏറെ ഗുണമേന്മയോടു കൂടിയതും മികച്ച ഗുണ നിലവാരത്തിൽ പായ്ക്ക് ചെയ്തതുമായ കർക്കിടകക്കഞ്ഞി കിറ്റ് ഓർഗാനിക് പ്ലാൻ്റേഴ്സിൻ്റെ വെബ്സൈറ്റിൽ നിന്നും ഇപ്പോൾ ലഭ്യമാണ്.

back-to-top