Loading...
+91 9288003324

ഓണത്തിന് രുചിവൈവിധ്യം പകരാൻ ജൈവ പച്ചക്കറികളും പലചരക്ക് വിഭവങ്ങളും ..

ഉണ്ടറിയണം ഓണം" എന്നാണ് ചൊല്ല്. പ്രളയവും കോവിഡ് മഹാമാരിയും തീർത്ത ദുരിതക്കയത്തിൽ നിന്നും അതിജീവനത്തിന്റെ ആത്മശക്തിയോടെ ഈ ഓണത്തെ മികച്ച ഒരനുഭവമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓരോ മലയാളിയും. അതിനാൽ തന്നെ ഇത്തവണത്തെ ഓണം ജൈവ പച്ചക്കറികളും പലചരക്കുകളും മായമില്ലാത്ത രൂചികൂട്ടുകളും ചേർത്ത് ആരോഗ്യപ്രദമാക്കാം. രോഗപ്രതിരോധശേഷി വീണ്ടെടുക്കാനും തനതു രുചികൾ നുകരാനുമായി ഓണസദ്യക്കുള്ള വിഭവങ്ങൾ എങ്ങനെ തെരെഞ്ഞെടുക്കാമെന്നു നോക്കാം .

തൂശനിലയിൽ ചോറ്

സദ്യയിലെ മുഘ്യഘടകം വാഴയിലയിൽ വിളമ്പുന്ന ചോറ് തന്നെയാണ് . ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ള മട്ട ത്രിവേണി അരി തന്നെ ഇതിനായി തിരഞ്ഞെടുക്കാം .പോഷകങ്ങളുടെ കലവറയായ ഇതിൽ ദഹന വ്യവസ്ഥയെ സുഗമമാക്കുന്ന നാരുകളും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മറ്റു ഘടകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട് .ജൈവകൃഷിരീതിയിലൂടെ വിളയിച്ചെടുക്കുന്നതിനാൽ സംതൃപ്തിയോടെ കഴിക്കാം .

സാമ്പാര്‍

സാമ്പാര്‍ നന്നായാല്‍ സദ്യ നന്നായെന്ന് ഒരു പ്രയോഗമുണ്ട്. പച്ചക്കറികളും പരിപ്പും ചേര്‍ത്ത് തയ്യാറാക്കുന്ന സാമ്പാറിന് പ്രാദേശികമായ് പല രുചി ഭേദങ്ങളുണ്ട്. വറുത്തരച്ചും അല്ലാതെയും സാമ്പാര്‍ വയ്ക്കാറുണ്ട്.എന്നാൽ ഇപ്പോൾ തികച്ചും ഓർഗാനിക് രീതിയിൽ തയ്യാറാക്കപ്പെടുന്ന സാമ്പാർപൊടികൾ നമുക്ക് ലഭ്യമാണ് .ഇതുപയോഗിച്ചു എളുപ്പത്തിൽ കൂടുതൽ സ്വാദിഷ്ടമായ സാമ്പാർ തയ്യാറാക്കാം .ജൈവപച്ചക്കറികൾ ഉപയോഗിച്ച് കൂടുതൽ പോഷകസമൃദ്ധവുമാക്കാം .

അവിയൽ

ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന കാരറ്റ് ,പടവലങ്ങ, ബീൻസ്,മുരിങ്ങക്ക,ചേന, നേന്ത്രക്കായ,പയർ, വെള്ളരിക്ക,പച്ചമുളക് തുടങ്ങി പച്ചക്കറികളുടെ ഒരു നിര തന്നെ അവിയൽ പാകപ്പെടുത്താൻ തെരെഞ്ഞെടുക്കാം .തേങ്ങയും ജീരകവും ചേർക്കുന്നതിനൊപ്പം തൈരോ, വാളൻ പുളിയോ ചേര്‍ത്ത് വിവിധ രീതിയില്‍ അവിയലുണ്ടാക്കാറുണ്ട്.പച്ചക്കറികളാൽ സമ്പന്നമായതിനാൽ തന്നെ നിറവൈവിധ്യം പകർന്നു സദ്യയെ ആകർഷകമാക്കുന്നതിൽ അവിയൽ തന്നെ കേമൻ.

പപ്പടം

വിഭവസമൃദ്ധമായ ഓണസദ്യയിൽ ഇലത്തലക്കൽ പപ്പടം നിർബന്ധമാണ്. പപ്പടം ഇഷ്ടമില്ലാത്തവർ പോലും ഓണസദ്യയിൽ പപ്പടം ഒഴിവാക്കാറില്ല ചോറിനൊപ്പവും പായസത്തിനൊപ്പവും കൂട്ടി കഴിക്കാൻ രുചികരമാണ് പപ്പടം .എന്നാൽ പപ്പടത്തിന്റെ ആരോഗ്യഗുണങ്ങൾ ഉറപ്പു വരുത്താൻ തികച്ചും ഓർഗാനിക് രീതിയിൽ തയ്യാറാക്കിയത്ത ന്നെ ഉപയോഗിക്കണം .ഉഴുന്നാണ് പപ്പടത്തിലെ മുഖ്യചേരുവ .ഊർജ്ജദായകമായ ഉഴുന്നിൽ ധാരാളം അയേൺ ,പ്രോട്ടീൻ ,കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകളുടെ കലവറയാണ് ഉഴുന്ന്.

തോരൻ

സദ്യയിലെ ഒരു പ്രധാനവിഭവമാണ് തോരന്‍ അഥവാ ഉപ്പേരി .കാബേജ്, പയര്‍, ബീന്‍സ്, ചീര, കാരറ്റ്, ബീറ്റ്റൂട്ട് ഇങ്ങനെ പലതരത്തിലുള്ള തോരനുകള്‍ തയ്യാറാക്കാവുന്നതാണ് .എന്നാൽ ആരോഗ്യഗുണങ്ങൾ ഉറപ്പു വരുത്താൻ രാസ വളങ്ങൾ ചേർക്കാതെ ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികൾ മാത്രം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക .

എരിശേരി

സദ്യയിലെ പ്രധാന കൂട്ടുകറിയാണ് എരിശേരി. ഏത്തയ്ക്ക, ചേന, മത്തങ്ങ തുടങ്ങിയ പച്ചക്കറികളും വൻപയറുമാണ് ഇതിലെ ചേരുവകൾ . ഓർഗാനിക് രീതിയിൽ തയ്യാറാക്കുന്ന മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർക്കാം . ജീരകവും വെളുത്തുള്ളിയും ചേർത്തരച്ച തേങ്ങയും വറുത്ത തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന എരിശേരി വേറിട്ട രുചിയാൽ എല്ലാർക്കും പ്രിയങ്കരമായ വിഭവമാണ് .

മെഴുക്കുപുരട്ടി

ജൈവ പച്ചക്കറികള്‍ എണ്ണയില്‍ വഴറ്റിയെടുത്ത് തയ്യാറാക്കാവുന്ന വിഭവമാണ് മെഴുക്ക്പുരട്ടി

രസം

ഒഴിച്ച് കറിയായ രസം ഉണ്ടാക്കുന്നത് തക്കാളിയും പുളിയുമുപയോഗിച്ചാണ്. ദഹനം എളുപ്പമാക്കാൻ ഇത് സഹായിക്കും . രുചിയോടെ രസം തയ്യാറാക്കാൻ തികച്ചും ഓർഗാനിക് രീതിയിൽ തയ്യാറാക്കിയ രസക്കൂട്ടും ഇപ്പോൾ ലഭ്യമാണ് .

പച്ചടി

സദ്യയില്‍ ആദ്യം വിളമ്പേണ്ട കറികളിലൊന്നാണ് പച്ചടി. വെള്ളരിക്കയും തൈരും തേങ്ങാ അരച്ചതുമാണ് ഇതിലെ പ്രധാന ചേരുവകൾ . നിരവധി ആരോഗ്യഗുണങ്ങളുണ്ട് ഈ കറിക്ക്. വെള്ളരിയ്ക്ക ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാനും എല്ലുകൾക്ക് ബലം നൽകാനും ഏറെ ഉപകാരപ്രദമാണ്. തൈര് ദഹന പ്രക്രിയയെ സഹായിക്കുന്നു .

കിച്ചടി

പച്ചടി പോലെ തന്നെ തയ്യാറാക്കുന്ന കിച്ചടിയിലും ജൈവപച്ചക്കറികളായ ബീറ്റ്‌റൂട്ട് ,വെള്ളരിക്ക തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ് . പൈനാപ്പിൾ ഉപയോഗിച്ച് മധുരകിച്ചടിയും തയ്യാറാക്കാം .ദഹനത്തെ സുഗമമാക്കുന്ന വിഭവമാണ് കിച്ചടി .

ഓലൻ

കൂട്ടുകറികളില്‍ പ്രധാനപ്പെട്ടതാണ് ഓലന്‍. സാധാരണയായി കുമ്പളങ്ങയാണ് ഇതിനായി ഉപയോഗിക്കുന്നത് .പൊടികൾ ചേർക്കാതെ വെള്ള നിറത്തിലാണ് ഈ വിഭവം .തേങ്ങാപ്പാലും പച്ചവെളിച്ചെണ്ണയും ചേർക്കുന്നത് ഓലനെ സ്വാദിഷ്ടമാക്കുന്നു .

ഇഞ്ചിക്കറി

മധുരവും പുളിയും എരിവും കൂടിക്കലർന്ന ഇഞ്ചിക്കറി എല്ലാർക്കും പ്രിയപ്പെട്ട വിഭവമാണ് .നൂറ്റൊന്ന് കറികൾക്ക് തുല്യമാണ് ഇഞ്ചിക്കറി. അത്രക്കും ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട് .

പായസം

പായസമില്ലാതെ എന്ത് ഓണസദ്യ ?പരിപ്പ് പായസം ,പാലട പ്രഥമൻ , ഗോതമ്പു പായസം , അട പ്രഥമൻ ,പഴപ്പായസം തുടങ്ങി ഒരു നിര തന്നെയുണ്ട് പായസത്തിന്റെ രുചിഭേദങ്ങൾ .ഒന്നിലേറെ പായസങ്ങൾ ഓണത്തിന് തയ്യാറാക്കുന്നവരുമുണ്ട് . മധുരം കഴിക്കാൻ മടിക്കുന്നവർക്കു മറയൂർ ശർക്കര ചേർത്ത് പായസം രുചികരവും ആരോഗ്യപ്രദവുമാക്കാം .എളുപ്പത്തിൽ രുചിയോടെ തയ്യാറാക്കാവുന്ന ഓർഗാനിക് പായസക്കൂട്ടുകളും ഇപ്പോൾ ലഭ്യമാണ്

അച്ചാർ

സദ്യക്ക് ഒന്ന് തൊട്ടു കൂട്ടാൻ ഒരു അച്ചാറെങ്കിലും ഇലയിൽ വിളമ്പണം . ഇപ്പോൾ വിത്യസ്ത രുചിഭേദങ്ങളുമായി പലതരം അച്ചാറുകൾ വിപണിയിൽ ലഭ്യമാണ് .ഓർഗാനിക് രീതിയിൽ തയ്യാറാക്കുന്ന രസക്കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന അച്ചാറുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പരമ്പരാഗത രീതിയിൽ തയ്യാറാക്കിയിരിക്കുന്നതിനാൽ ആരോഗ്യത്തിന് യാതെരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. ജൈവരീതിയിൽ  ഉണ്ടാക്കി എടുത്ത വിവിധ തരം അച്ചാറുകൾ മിതമായ നിരക്കിൽ Organic Planters- ൽ ഇപ്പോൾ ലഭ്യമാണ്.

ഉപ്പേരികൾ

സദ്യക്കാദ്യം വിളമ്പുന്ന കായ വറുത്തതും ശർക്കര വരട്ടിയും ഉണ്ടാക്കാൻ നല്ല നാടൻ ഏത്തക്കായ തന്നെ തെരെഞ്ഞെടുക്കുന്നതോടൊപ്പം ശുദ്ധമായ വെളിച്ചെണ്ണയും മാലിന്യങ്ങൾ ഇല്ലാത്ത ശർക്കരയും ഉപയോഗിക്കാം .

നമ്മുടെ ദേശീയോത്സവമായ ഓണത്തിന് സദ്യയൊരുക്കാൻ സ്വയം കൃഷി ചെയ്‌തെടുക്കുന്ന ഉത്പന്നങ്ങളാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് . എന്നാൽ മാറുന്ന കാലത്തിനും ജീവിതശൈലികൾക്കുമൊപ്പം കൃഷി ചെയ്യാനുള്ള സാഹചര്യങ്ങളും ഇന്ന് അന്യമാവുകയാണ് . എന്നിരുന്നാലും ഓർഗാനിക് ആയ എല്ലാ ഉത്പന്നങ്ങളും നമ്മുടെ വിപണിയിൽ ഇന്ന് ലഭ്യമാണ് .കള്ളവും ചതിയുമില്ലാത്ത ഓണപ്പഴമക്ക് ചേർന്ന വിധം മായമില്ലാത്ത ,വിഷാംശം കലരാത്ത ജൈവ പച്ചക്കറികളും പലചരക്കുകളുമായി ഈ ഓണത്തെയും നമുക്ക് വരവേൽക്കാം .കൂടുതൽ ആരോഗ്യപ്രദമാകട്ടെ നമ്മുടെ ഓണസദ്യ .

Organic Planters- ൽ നിങ്ങൾക്കായി 100% ജൈവരീതിയിൽ തയ്യാറാക്കിയ ജൈവ പലചരക്കു കിറ്റും ജൈവപച്ചക്കറി കിറ്റും ഇപ്പോൾ ലഭ്യമാണ്. കൂടാതെ 2 കിറ്റുകളും വാങ്ങുന്നവർക്കായി അടിപൊളി നാടൻ തൂശനിലയും സൗജന്യമായി നൽകുന്നു. ഉടൻ തന്നെ ഞങ്ങളുടെ ഓണം ഓഫർ-ന് ആയി ഓഡർ ചെയ്യൂ.....


back-to-top